കണ്ണൂര്‍: കെ. സുധാകരന്‍ എം.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ഡി.സി.സി.ഐ പ്രസിഡണ്ട് പി. രാമകൃഷ്ണനെതിരെ കണ്ണൂരില്‍ പ്രകടനം. കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ച് ഒരുപറ്റം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രകടനം നടത്തുന്നത്. കണ്ണൂര്‍ ഡി.സി.സി ഓഫീസ് പരിസരത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്.

വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ കെ സൂധാകരനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് പി. രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കൂത്തുപറമ്പ് വെടിവെയ്പ്പിന് ഉത്തരവാദി കെ.സുധാകരനാണെന്നും അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് കഠാരയും വാളും ഉപയോഗിച്ചാണെന്നും ഡിസിസി പ്രസിഡന്റ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Subscribe Us:

കൂടാതെ സുധാകരന്‍ കോണ്‍ഗ്രസ് ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ജില്ലയില്‍ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് തോല്‍വി ഉണ്ടായത് സുധാരന്റെ കാലത്താണെന്നും അച്ചടക്കലംഘനം നടത്തിയ സുധാകരനെതിരെ കെപിസിസി നേതൃത്വം നടപടിയെടുക്കണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.