എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി ഇലക്ഷന്‍: വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ മാരത്തണ്‍
എഡിറ്റര്‍
Sunday 3rd November 2013 1:01am

election

ന്യൂദല്‍ഹി: വിദ്യാസമ്പന്നരായ ആളുകളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കാനായി ദല്‍ഹി ഇലക്ഷന്‍ കമ്മീഷന്‍ മാരത്തണ്‍ ഓട്ടം സംഘടിപ്പിക്കുന്നു.

നവംബര്‍ പത്തിന് നടക്കുന്ന മാരത്തണില്‍ 7000-ല്‍ അധികം ആളുകള്‍ പങ്കെടുക്കും. ഡിസംബര്‍ നാലിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

അംബേദ്കര്‍ സ്്‌റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന മാരത്തണ്‍ കാശ്മീരി ഗേറ്റിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന് മുമ്പില്‍ സമാപിക്കും.

‘വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും ചെയ്യേണ്ടതാണ്.

എന്നാല്‍ ഏറ്റവും കുറഞ്ഞത് വിദ്യാസമ്പന്നരായ ആളുകളെങ്കിലും വോട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ ദല്‍ഹി ഇലക്ഷന്‍ കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

‘ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ നാല്‍പത് ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്യാറില്ല. നിരക്ഷരര്‍ വോട്ട് ചെയ്യുമെന്ന് നമ്മള്‍ എങ്ങനെ വിശ്വസിക്കും?’

‘ഒരാള്‍ക്കും വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ നിഷേധ വോട്ട് ചെയ്യാനും സ്വാതന്ത്ര്യമുണ്ടല്ലോ.’ അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

‘ദല്‍ഹിയില്‍ നടന്ന അവസാന തിരഞ്ഞെടുപ്പില്‍ 60 ശതമാനം ആളുകള്‍ പോലും വോട്ട് ചെയ്തില്ല. ഇത്തവണ അത് 80 ശതമാനമെങ്കിലുമാക്കാനാണ് ശ്രമം.’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Advertisement