ചെന്നൈ:നിയമസഭാതെരഞ്ഞെടുപ്പില്‍ ഡി.എം.കെ യുടെ തോല്‍വി താന്‍ മുന്‍കൂട്ടി കണ്ടിരുന്നെന്ന് പാര്‍ട്ടി മുതിര്‍ന്ന നേതാവും കരുണാനിധിയുടെ ബന്ധുവുമായ ദയാനിധി മാരന്‍.

2008 ഫെബ്രുവരി 23 നാണ് അദ്ദേഹം അമേരിക്കന്‍ കോണ്‍സുല്‍ ജനറലിനോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. വിക്കിലീക്‌സ് ആണ് മാരന്റെ പ്രവചനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

അധികാരം കൈയിലാകുമ്പോള്‍ ജനങ്ങള്‍ പണമുണ്ടാക്കാന്‍ തുടങ്ങും. അഴിമതിക്കാരെന്ന പ്രതിച്ഛായ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അധികാരത്തിലെത്തുമ്പോള്‍ എങ്ങനെയും പണമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇപ്പോഴുള്ള നിലപാടില്‍ തുടരുകയാണെങ്കില്‍ പാര്‍ട്ടിയുടെ പതനം ഉടനുണ്ടാവുമെന്ന് മാരന്‍ പ്രവചിച്ചിരുന്നതായി വിക്കിലീക്‌സ് വെളിപ്പെടുത്തി.

മുന്നണിയുടെ ഏക പ്രതീക്ഷ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയാണെന്ന്  അമേരിക്കയുടെ കോണ്‍സുല്‍ ജനറല്‍ ഡേവിഡ് ഹോപ്പറോട് മാരന്‍ അഭിപ്രായപ്പെട്ടതായും വിക്കിലീക്‌സ് രേഖകള്‍ പറയുന്നു.