കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ കേരളത്തിലെത്തി. രാവിലെ 5.45 ന് നെടുമ്പാശ്ശേരി വിമാനത്തവളത്തിലാണ് മറഡോണ വിമാനമിറങ്ങിയത്. കുറച്ച് സമയം വിശ്രമിച്ചശേഷം 7 മണിയോടുകൂടി ഹൊലികോപ്റ്ററില്‍ അദ്ദേഹം കണ്ണൂരിലേക്ക് പോയി.

Ads By Google

Subscribe Us:

രാവിലെ 8.20ന് കണ്ണൂരിലെത്തിലെത്തിയ ഇതിഹാസ താരത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ബുധനാഴ്ച നടക്കുന്ന ബോബി ചെമ്മണ്ണൂര്‍ ഇന്റനാഷനല്‍ ജ്വല്ലറി ഗ്രൂപ്പിന്റെ  101 ാം ഷോറൂമിന്റെയും ഹെലി ടാക്‌സി സര്‍വീസിന്റെയും ഉദ്ഘാടനത്തിനായാണ് മറഡോണ കണ്ണൂരില്‍ എത്തിയിരിക്കുന്നത്.

2008ലാണ് ആദ്യമായി മറഡോണ ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്‌റ്റേഡിയത്തില്‍ അന്നെത്തിയത് രണ്ടര ലക്ഷത്തോളം ആരാധകരാണ്. ഇതിലും കൂടുതല്‍ ആരാധകര്‍ കണ്ണൂരിലെത്തുമെന്നാണ് കരുതുന്നത്. ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് മറഡോണ ജവഹര്‍ സ്‌റ്റേഡിയത്തില്‍ എത്തും.

പോലീസ് മൈതാനിയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന മറഡോണ കാര്‍ മാര്‍ഗം സ്‌റ്റേഡിയത്തില്‍ പ്രവേശിക്കും. അതിനുമുമ്പ് തന്റെ ഒപ്പ് രേഖപ്പെടുത്തിയ ഫുട്‌ബോള്‍ ഹെലികോപ്റ്ററില്‍നിന്ന് സ്‌റ്റേഡിയത്തിലേക്കിടും. ഒന്നര മണിക്കൂര്‍ നേരത്തെ പരിപാടിയില്‍ ഫുട്‌ബോളുമായി മറഡോണ മാന്ത്രികച്ചുവടുവയ്ക്കും. ഇന്ന് ചില പരസ്യചിത്രങ്ങളില്‍ അഭിനയിക്കും.