ബെയ്‌റൂത്ത് : അര്‍ജ്ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ഡിഗോ മറഡോണ യു.എ.ഇ നാഷണല്‍ ടീമിന്റെ കോച്ചാവാനുള്ള താത്പര്യം പ്രകടിപ്പിച്ചു. യു.എ.ഇ യുടെ ഇപ്പോഴത്തെ കോച്ചായ സ്രേക്കോ കേറ്റനെക്കിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് യു.എ.ഇ പുതിയ കോച്ചിനെ തിരയുന്നത്.

മറഡോണയുടെ പേര് ഈ സ്ഥാനത്തേക്ക് വന്നപ്പോള്‍  സന്തോഷപൂര്‍വ്വം ഞാനത് സ്വീകരിക്കുന്നു എന്നാണ് പ്രതികരിച്ചത്. യു.എ.ഇ ലെബനന്‍ മത്സരത്തില്‍ 3-1 നു ടീം തോറ്റതോടെയാണു സ്രെക്കോയെ യു.എ.ഇ. പുറത്താക്കിയത്. അതിനുശേഷം നടന്ന മത്സരങ്ങളിലൊന്നും ടീമിന് വിജയിക്കാനായിരുന്നില്ല.

2010 ലോകകപ്പില്‍ മാറഡോണ കോച്ചായ അര്‍ജ്ജന്റീനന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയിരുന്നു.പിന്നീട് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് 4-0 ത്തിനു പരാജയപ്പെട്ടതോടെയാണ് കോച്ച് സ്ഥാനം രാജിവെച്ചത്. എന്നാല്‍ മാറഡോണയ്ക്ക് അര്‍ജന്റീന ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാമെന്ന്  ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ.) ജനറല്‍ മാനേജര്‍ കാര്‍ലോസ് ബിലാര്‍ഡോ പറഞ്ഞിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മറഡോണയും എ.എഫ്.എയും തമ്മില്‍ പല കാര്യത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തായാലും യു.എ.ഇ കോച്ചിന്റെ കുപ്പായമണിയാന്‍ മറഡോണ വൈകാതെ എത്തിയേക്കാം.

Malayalam

Kerala News In English