ദുബൈ: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ദുബൈയിലെ അല്‍ വാസല്‍ ക്ലബ്ബിന്റെ കോച്ചായേക്കും എന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച തീരുമാനം വരുംദിനങ്ങളില്‍ ഉണ്ടാകുമെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മറഡോണയുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ എത്രവര്‍ഷത്തേക്കാണ് കരാറെന്നോ, എത്ര തുകയുടെ കരാറാണ് എന്നതിനെക്കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മറഡോണ എത്തുന്നത് ദുബൈയിലെ ഫുട്‌ബോളിന് ഉണര്‍വ് പകരുമെന്നാണ് അധികൃതര്‍ പറയുന്നത്. 1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു മറഡോണ. തുടര്‍ന്ന് കഴിഞ്ഞ ലോകകപ്പില്‍ ദേശീയ ടീമിന്റെ പരിശീലനസ്ഥാനവും മറഡോണയുടെ കൈകളിലായിരുന്നു.