കോഴിക്കോട് :  മാറാട് കലാപത്തെ കുറിച്ചന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് പ്രത്യേക ആന്വേഷണ സംഘത്തെ നിയോഗിച്ചു. അതീവരഹസ്യമായാണ് അന്വഷണം.മൂന്ന് എസ് പി മാരും മൂന്ന് ഡി.വൈ.എസ്.പി മാരും ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം.
മാറാട് കലാപത്തിലെ ഗൂഢാലോചന, തീവ്രവാദബന്ധം എന്നിവ സംഘം അന്വേഷിക്കും.
സംഘം ഇന്ന് കോഴിക്കോട്ടെ്ത്തി പ്രാഥമികാന്വേഷണം നടത്തി. ക്രൈംബ്രാഞ്ച് എസ്പി സി.എം പ്രദീപ്കുമാറാണ് സംഘത്തലവന്‍.
മാറാട് കലാപത്തിലെ പ്രതി നിസാമുദ്ദീനെ ഇന്നലെ നെടുമ്പാശ്ശേരി എയര്‍പ്പോട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന് മുന്നോടിയാണിതെന്നു പറയുന്നു.
ഇന്ത്യാവിഷനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്‌