Categories

Headlines

മാ­റാ­ട് ജു­വ­നൈല്‍ കേസ്: നാ­ലു പേര്‍ കു­റ്റ­ക്കാര്‍

കോ­ഴി­ക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്തവരുടെ കേസില്‍ നാ­ല് പേര്‍ കൂറ്റക്കാരാണെന്ന് കോടതി ക­ണ്ടെത്തി. മാറാട് പ്രത്യേക ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റേതാണ് ഉത്തരവ്. ശിക്ഷാവിധി നാല് മണിക്ക് പ്രഖ്യാപി­ക്കും.

ചീഫ്­ ജുഡീഷ്യല്‍ മജിസ്‌­ട്രേറ്റ്­ പഞ്ചാബകേശന്‍ ചെയര്‍മാനും, ഡോ സി രാധാകൃഷ്­ണന്‍, കെ ഷൈനി എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ജൂവനൈല്‍ ജസ്­റ്റിസ്­ ബോര്‍ഡാണ്­ വി­ധി പ്ര­ഖ്യാ­പി­ച്ചത്. ഇതിലെ ഒന്നാം പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഗള്‍ഫിലേക്ക്­ കടന്നതിനാല്‍ എംബസി മുഖേന നാട്ടിലേത്തിക്കാന്‍ ബോര്‍ഡ്­ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്­്. മാത്രമല്ല, കൊലക്കേസിലെ പ്രതിയെ നാടുവിടാന്‍ സഹായിച്ച പോലിസ്­ ഉദ്യോഗസ്­ഥര്‍ക്കെതിരെ ശിക്ഷാ നടപടിയെടുക്കാനും ജൂവൈനല്‍ ജസ്­റ്റിസ്­ ബോര്‍ഡ്­ ആവശ്യപ്പെട്ടിട്ടുണ്ട്­.

2003 മേയ്­ രണ്ടിന്­ മാറാട്­ ഉണ്ടാ­യ ആ­ക്ര­മ­ണ­ത്തില്‍ എട്ട്­ പേര്‍ കൊല്ലപ്പെട്ട സംഭവമാണ്­ കേസിനാധാരം. കൊലപാതകത്തില്‍ പങ്കാളികളായ അഞ്ച്­ യുവാക്കള്‍ക്ക്­ 18 വയസ്സ്­ തികഞ്ഞില്ലെന്നതിനാലാണ്­ ഇവരുടെ കേസുകള്‍ ജുവൈനല്‍ ജസ്­റ്റിസ്­ ബോര്‍ഡ്­ മുമ്പാകെ എത്തിയത്­. മറ്റു പ്രതികള്‍ക്കെതിരെ സെഷന്‍സ്­ കോടതിയില്‍ ചുമത്തിയ ഇന്ത്യന്‍ പീനല്‍ കോഡിലെ അതേ വകുപ്പുകളനുസരിച്ചുള്ള കുറ്റങ്ങള്‍ തന്നെയാണ്­ ജുവനൈല്‍ കസേിലും ചുമത്തിയിരിക്കുന്നത്­.

നേരത്തെ കേസില്‍ മാ­റാ­ട് പ്ര­ത്യേക കോടതി 62 പേരെ ജീവപര്യന്തം തടവിന്­ ശിക്ഷിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.