കോഴിക്കോട്: മാറാട് ഒന്നാം കലാപത്തിനിടയില്‍ കൊള്ള നടത്തിയശേഷം വീടാക്രമിച്ചു കത്തിച്ച കേസില്‍ പ്രത്യേക കോടതി ഇന്ന് വിധി പറയും. പരീച്ചന്റകത്ത് കുഞ്ഞുമോളുടെ വീടു കൊള്ളയടിച്ചശേഷം തീവച്ചു നശിപ്പിച്ച കേസിലാണ് വിധി. സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 12 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കൊള്ളയടിച്ചശേഷം വീടിനു തീവച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കേസില്‍ ആറു പ്രതികളാണുള്ളത്. കേളപ്പന്റകത്ത് പ്രതാപന്‍(43), തെക്കേത്തൊടി ആനന്ദന്‍(42), തെക്കേത്തൊടി രതീശന്‍(43), അരയച്ചന്റകത്ത് മണികണ്ഠന്‍(36), തെക്കേത്തൊടി സത്യന്‍(50), അരയച്ചന്റകത്ത് ഷാജി(38) എന്നിവരാണ് പ്രതികള്‍. 13 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി കെ.വി.ജോസഫ് ഹാജരാകും.