എഡിറ്റര്‍
എഡിറ്റര്‍
പുകവലിക്കെതിരായി ബോര്‍ഡില്ല; കോടതിക്ക് പിഴയിട്ട് ഡി.എം.ഒ; പിഴയൊടുക്കിയതിന് പിന്നാലെ ഡി.എം.ഒക്കെതിര കോടതിയലക്ഷ്യത്തിന് നടപടിയെടുത്ത് കോടതി
എഡിറ്റര്‍
Tuesday 21st February 2017 11:05am

കോഴിക്കോട്: പുകവലിക്കെതിരായ ബോര്‍ഡ് സ്ഥാപിച്ചില്ലെന്ന് കാണിച്ച് മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിക്ക് ജില്ല മെഡിക്കല്‍ ഓഫീസര്‍ പിഴയിട്ടു. പിഴയൊടുക്കിയ കോടതിയാകട്ടെ അധികാരമില്ലാത്ത പ്രവൃത്തി ചെയ്തതെന്ന് കാണിച്ച് ഡി.എം.ഒക്കെതിരെ നടപടിയും തുടങ്ങി.

കഴിഞ്ഞ ദിവസം വൈകീട്ട് എരഞ്ഞിപ്പാലം കോടതിയിലായിരുന്നു സംഭവം. കോടതിയിലെത്തിയ ഡി.എം.ഒ സിഗരറ്റ് ആന്റ് അദര്‍ ടുബാകോ പ്രൊഡക്ട്‌സ് ആക്ട്(കോട് പ) പ്രകാരമുള്ള ബോര്‍ഡ് മാറാട് പ്രത്യേക കോടതിയിലും മജിസ്‌ട്രേറ്റ് കോടതിയിലും വെച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഇതോടെ ജഡ്ജിയുടെ ചേമ്പറിലെത്തിയ ഡി.എം.ഒ 200 രൂപ പിഴയിടുകയും ചെയ്തു. തുടര്‍ന്ന് കോടതി ശിരസ്തദാര്‍ പിഴയൊടുക്കുകയും ചെയ്തു.


Dont Miss നടിക്കെതിരായ ആക്രമണം; സിനിമാക്കാരേയും ചോദ്യംചെയ്യും; സുനിയുമായി സംഭവദിവസം ചില സിനിമാക്കാര്‍ സംസാരിച്ചതായി ഫോണ്‍രേഖ 


പിന്നീട് നിയമം പരിശോധിച്ച കോടതി ഇത്തരം സന്ദര്‍ഭങ്ങളില്‍ പിഴ ചുമത്താനുള്ള അധികാരം അതതിടത്ത് ചുമതലപ്പെടുത്തിയ മേലധികാരിക്കേ ഉള്ളുവെന്ന് കണ്ടെത്തുകയും ഡി.ഒ.ഒയോട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയുമായിരുന്നു.

തിങ്കളാഴ്ച ഡി.എം. ഒ വിന് വേണ്ടി അഭിഭാഷകന്‍ ഹാജരായതിന്റെ അടിസ്ഥാനത്തില്‍ കേസ് വാദം കേള്‍ക്കാന്‍ മാര്‍ച്ച് 22 ലേക്ക് മാറ്റുകയായിരുന്നു. സംഭവം സംബന്ധിച്ച് ജില്ലാ കോടതി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Advertisement