Categories

ഒന്നാം മാറാട്: അബൂബക്കര്‍ കൊലക്കേസ് വിധി ഇന്ന്

കോഴിക്കോട് : മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട് തെക്കേപുരക്കല്‍ അബൂബക്കര്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷാ വിധി ഇന്നു പ്രഖ്യാപിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ടി സുരേഷുള്‍പ്പെടയുള്ള 14 പ്രതികള്‍ കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എട്ടാം പ്രതി കോതന്റകത്ത് സുമേഷിനെ കോടതി വെറുതെ വിട്ടിരുന്നു.

കോതന്റകത്ത് വിഭീഷ് (34), തെക്കെത്തൊടി ഷാജി (36), ചോയിച്ചന്റകത്ത് രഞ്ജിത്ത് (35), കേലപ്പന്റകത്ത് സജീവന്‍ (34), ആവത്താംപുരയില്‍ വിജേഷ് (32), തെക്കെത്തൊടി പ്രഹഌദന്‍ (36), കേലപ്പന്റകത്ത് രാജേഷ് (35), ഈച്ചരന്റെ പുരയില്‍ ശശി (43), അരയച്ചന്റകത്ത് മണികണ്ഠന്‍ (34) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തെളിയിക്കപ്പെട്ടത്.

ഒന്നാം പ്രതിയും അരയസമാജം മുന്‍ പ്രസിഡന്റുമായ മാറാട് തെക്കെത്തൊടി ശ്രീധരന്‍ (50), രണ്ടാം പ്രതിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ ടി സുരേഷ് (54), ആറാം പ്രതി ചോയിച്ചന്റകത്ത് കൃഷ്ണകുമാര്‍ (30), 13ാം പ്രതി ചെറിയപുരയില്‍ വിനോദ് (27), 15ാം പ്രതി തെക്കെത്തൊടി വിജിത്ത് (30) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ഒഴികെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം തെളിയിക്കപ്പെട്ടത്.

2002 ജനുവരി നാലിന് രാവിലെ ഒന്നാം മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനിസ് എന്നിവരുടെ കബറടക്കത്തിന് പോകവെ മാറാട് വലിയ പള്ളിക്കടുത്ത് വച്ച് അബൂബക്കറിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.