Administrator
Administrator
കമ്മ്യൂണിസ്റ്റുകാരുമായി സഹകരണത്തിന് ശ്രമിച്ച നേതാവ്: പിണറായി
Administrator
Friday 1st April 2011 3:14pm

pinarayi vajayanകോഴിക്കോട്: പാവങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവായിരുന്നു മാര്‍ വര്‍ക്കി വിതയത്തിലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ചുപോകുന്നതിന് അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. എല്ലാ ഘട്ടത്തിലും അദ്ദേഹം നിഷ്പക്ഷത പുലര്‍ത്തി.

മറ്റ് സംഘര്‍ഷങ്ങളില്‍ നിന്നെല്ലാം വിട്ടു നിന്നു. നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവുകൂടിയായിരുന്നു അദ്ദേഹമെന്നും നിര്യാണത്തില്‍ അനുശോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. മനോരമന്യൂസിനോട് ഫോണിലൂടെ പ്രതികരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisement