കൊച്ചി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്ക് പിന്നില്‍ സഭകളെ വിഭജിച്ച് ഭരിക്കാനുള്ള തന്ത്രമാണെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പൗവ്വത്തില്‍.

സഭയെ രണ്ടു തട്ടിലാക്കാനും ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനുമാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. സഭയുടെ കൂട്ടായ്മയെ കുറിച്ച് സി.പി.ഐ.എമ്മിന് അറിയില്ലെന്നും സഭ സി.പി.ഐ.എമ്മിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

വര്‍ഗീയ ധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമം ആഭ്യന്തര മന്ത്രി നടത്തിയത് അപകമാണെന്നും സഭ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചങ്ങനാശ്ശേരി അതിരൂപതയ്‌ക്കെതിരെ പേരെടുത്ത് പറഞ്ഞു നടത്തിയ വിമര്‍ശനത്തിനെതിരെയായിരുന്നു സഭയുടെ പ്രതികരണം.