കൊച്ചി: സീറോ മലബാര്‍ സഭയുടെ പുതിയ അധ്യക്ഷനായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ തിരഞ്ഞെടുത്തു. കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡിലാണ് ജോര്‍ജ്ജ് ആലഞ്ചേരിയെ പുതിയ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്.

വത്തിക്കാനിലും കൊച്ചിയിലും ഒരേസമയത്താണ് മാര്‍ ആലഞ്ചേരിയെ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. നിലവില്‍ ആലഞ്ചേരി തക്കല രൂപതയുടെ മെത്രാനാണ് ജോര്‍ജ്ജ് ആലഞ്ചേരി. 1972 ഡിസംബര്‍ 18നാണ് ഇദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്.

കേരളസര്‍വ്വകലാശാലയില്‍ സാമ്പത്തികശാസ്ത്രത്തില്‍ രണ്ടാംറാങ്കോടെയാണ് അദ്ദേഹം ബിരുദം നേടിയത്. തുടര്‍ന്ന് ദൈവശാസ്ത്രത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ഫ്രാന്‍സിലെ സര്‍ബോണെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ജോര്‍ജ്ജ് ആലഞ്ചേരി ഡോക്ടറേറ്റ് നേടിയത്.