കോട്ടയം: പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വനഭൂമി കയ്യേറ്റത്തിനെ ന്യായീകരിക്കുന്നില്ലെന്നും വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നത് സഭയുടെ പ്രഖ്യാപിത നടപടിയല്ലെന്നും മാര്‍ ജോരര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.


Also read ‘തെറിക്കുത്തരം മുറിപ്പത്തല്‍’; ഇന്ത്യന്‍ യുവതാരത്തോട് പൊട്ടിത്തെറിച്ച് കോഹ്‌ലി; അടുത്ത പന്ത് സിക്‌സടിച്ച് താരം; വീഡിയോ 


സര്‍ക്കാര്‍ നപടിയിലുള്ള പ്രതിഷേധവും വിഷമവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണത്തിന് കാരണമെന്നും കര്‍ദിനാള്‍ പറഞ്ഞു. ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന അടയാളമാണ്. എന്നാല്‍ വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യതക്തമാക്കി.

വനഭൂമിയിലെ കൈയ്യേറ്റത്തിനെ ന്യായീകരിക്കുന്നില്ലെന്ന് പറഞ്ഞ കര്‍ദിനാള്‍ എല്ലാ മതസ്ഥരും പൊതുസ്ഥലങ്ങളില്‍ അവരുടേതായ ചില കാര്യങ്ങള്‍ സ്ഥാപിക്കുന്ന രീതി ദശകങ്ങളായി ഉണ്ടായിരുന്നെന്നും ഇപ്പോള്‍ അവയ്ക്കൊക്കെ എതിരായി സര്‍ക്കാര്‍ നടപടി എടുക്കുകയായിരിക്കും ചെയ്യുന്നതെന്നും പറഞ്ഞു.

സഭ വനഭൂമി കയ്യേറ്റത്തെ അംഗീകരിക്കുന്നില്ലെന്നും വനഭൂമി കൈയേറി കുരിശു സ്ഥാപിക്കുന്നത് സഭയുടെ പ്രഖ്യാപിത നടപടിയല്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. നേരത്തെ കുരിശ് നീക്കം ചെയ്ത രീതി ശരിയല്ലെന്ന നിലപാടുമായി കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യംവും രംഗത്തെത്തിയിരുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അതു ചെയ്യുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മാന്യമായ രീതിയില്‍ അതു പൊളിച്ചുനീക്കാമായിരുന്നു എന്നുമായിരുന്നു സൂസപാക്യം പറഞ്ഞിരുന്നത്.