Categories

വെടിവെപ്പിനെക്കുറിച്ച് തെറ്റായി ഒന്നു പറഞ്ഞിട്ടില്ല: കര്‍ദ്ദിനാളിന്റെ വിശദീകരണം

ന്യൂദല്‍ഹി: കൊല്ലം ഉള്‍ക്കടലില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. റോമില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി ഇതേസംബന്ധിച്ച് വന്ന വാര്‍ത്ത നിഷേധിച്ചത്.

തെറ്റായി വാര്‍ത്ത കൊടുത്ത ഏജന്‍സി വാര്‍ത്ത പിന്‍വലിക്കുകയും തന്നോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായും കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ പറയുന്നു. മധ്യസ്ഥതക്ക് മന്ത്രിമാരെ സമീപിച്ചിട്ടില്ല. പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആലഞ്ചേരി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചത്. നഷ്ടപ്പെട്ടത് വിലയേറിയ ജീവനുകളാണെന്നും അതിനാല്‍  ശരിയായ അന്വേഷണം നടക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഏതെങ്കിലും മന്ത്രിമാര്‍ക്ക് എന്തെങ്കിലും നിര്‍ദേശം നല്‍കുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

എന്നാല്‍, മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവന നടത്തിയെന്ന് പറയപ്പെടുന്നത് ശരിയാണെങ്കില്‍, അത്തരം പ്രസ്താവനകള്‍  അപലപനീയമാണെന്നാണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്. ഇത്തരമൊരു പ്രസ്താവന അദ്ദേഹം ഒരിക്കലും നടത്താന്‍ പാടില്ലായിരുന്നുവെന്നും കൊല്ലപ്പെട്ടവരുടെയല്ല, കൊന്നവരുടെ ഭാഗത്താണ് കര്‍ദിനാള്‍ എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും വി.എസ് ആരോപിച്ചു.

അതേസമയം കര്‍ദിനാളിന്റെ പ്രസ്താവനയെ ഗൗരവകരമായി എടുക്കണമെന്നും പ്രസ്താവനയില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ബി.ജെ.പി നേതാവ് മുരളീധരന്‍ ആവശ്യപ്പെട്ടു.

Malayalam News

Kerala News In English

4 Responses to “വെടിവെപ്പിനെക്കുറിച്ച് തെറ്റായി ഒന്നു പറഞ്ഞിട്ടില്ല: കര്‍ദ്ദിനാളിന്റെ വിശദീകരണം”

 1. nellicodan

  റോമില്‍ നിന്ന് പറ്റും ,വളയുമൊക്കെ കിട്ടിയ ആവേശം കൊണ്ട് ആലഞ്ചേരി തമ്പ്രാന്‍ അങ്ങ് പറഞ്ഞു പോയതാ ക്ഷെമിച്ചു കള ! ഊനിങ്ങും ….!!

 2. george

  “വാര്‍ത്താ ഏജന്‍സി ഫിദ മാപ്പു പറഞ്ഞതിനാലും വാര്‍ത്ത തെറ്റാണെന്ന് കര്‍ദ്ദിനാള്‍ തന്നെ വിശദികരിക്കുയുണ്ടായതിനാലും ,അഭിവന്ദ്യ കര്‍ദ്ദിനാളിനെതിരെ സംസാരിച്ചവര്‍ മാപ്പു പറയണം . വത്തിക്കാന്‍ ഇറ്റലിയിലായതിനാല്‍ അവര്‍ക്കു വേണ്ടി തിരുമേനി വക്കാലത്തു പറയുമെന്നു വിശ്വസിക്കുന്നവര്‍ മണ്ടന്മാരാണ്. അദ്ദേഹം ഇങ്ങനെ പറയുന്ന ഒരു വീഡിയോ പോലുമില്ല വാര്‍ത്ത ശരിയാണോ എന്ന് അദ്ദേഹത്തോട് ചോദിച്ചു പോലുമില്ല ഇതാണോ മാധ്യമ പ്രവര്‍ത്തനം. മാര്‍ ആലഞ്ചേരി നല്ല ഒരു മനുഷ്യനാണ് സംശയമുള്ളവര്‍ തക്കല രൂപതക്കാരോട് ചോദിച്ചാല്‍ മതി. ഒരു വിവാദമുണ്ടാക്കി നല്ല മനുഷ്യനെ മോശക്കാരനാക്കുന്ന ഗീബല്‍സിയന്‍ തന്ത്രം” “നീതിക്കു നിരക്കാത്തതാണ്.

 3. Sathyan

  കര്‍ദ്ദിനാള്‍ എന്ത് പറഞ്ഞു? വാര്‍ത്ത ആദ്യം റിപ്പോര്ട്ട് ചെയ്ത വാര്‍ത്താ ഏജന്‍സിയായ ഫിടസിന്റെ വെബ്സൈറ്റ് വായിക്കൂ…
  ആദ്യത്തെ വാര്‍ത്ത: http://www.news.va/en/news/asiaindia-fishermen-killed-in-kerala-mediation-on-
  രണ്ടാമത് വന്ന വ്ശദീകരണം: http://www.news.va/en/news/asiaindia-fishermen-killed-in-kerala-cardinal-alen

 4. ഉമ്മന്‍

  ഉമ്മന്‍ പറഞ്ഞു ആലഞ്ചേരി തിരുത്തി..വോട്ടു മറിയും യെന്ന പേടി അല്ലാതെന്തു….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.