ന്യൂജേഴ്‌സി: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയായ മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ ന്യൂജേഴസിയില്‍ സംഘടിപ്പിക്കുന്നു. നോര്‍ത്ത് അമേരിക്ക, യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഈ മാസം 21-ന് ഇ ഹോട്ടല്‍ ആന്‍ഡ് ബാങ്ക്വറ്റ് സെന്ററിലാണ് ജന്‍മശതാബ്ദി ആഘോഷം നടക്കുന്നത്. സമ്മേളനത്തില്‍ ഭദ്രാസന എപ്പിസ്‌കോ റൈറ്റ്. റവ. ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് അധ്യക്ഷത വഹിക്കും. റവ. ഡോ. ഫിലിപ്പ് വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം റവ. ഡെന്നി ഫിലിപ്പ് സ്വാഗതം ആശംസിക്കും.


Also Read: ഫിലാഡല്‍ഫിയയിലെ മലയാളി അസോസിയേഷന്‍ നടത്തുന്ന സിനിമാ പ്രദര്‍ശനം ഏപ്രില്‍ 29-ന് ന്യൂ ടൗണിലെ തിയേറ്ററില്‍


ഡോ. സഖറിയ മാര്‍ നിക്കൊളൊവാസ് മെത്രാപ്പൊലീത്താ ആര്‍ച്ച് ബിഷപ്പ് മോര്‍ ടൈറ്റസ് യെല്‍ദൊ, റൈറ്റ് റവ. ഡോ. ജോണി ഇട്ടി, ഡോ. ക്ലിയോഫ്‌സ് ജെ., ഡോ. ജോണ്‍ ലിങ്കണ്‍, നിര്‍മലാ ഏബ്രഹാം, സിനി ജേക്കബ്, കുസുമം ടൈറ്റസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. പരിപാടിയോടനുബന്ധിച്ച് എക്യുമിനിക്കല്‍ ഫെലോഷിപ്പും ക്രമീകരിച്ചിട്ടുണ്ട്.

ജന്‍മശതാബ്ദി ആഘോഷ സമ്മേളനം വിജയിപ്പിക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് ഭദ്രാസന സെക്രട്ടറി ഡെന്നിസ് അച്ചന്‍ അഭ്യര്‍ത്ഥിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ബന്ധപ്പെടേണ്ട നമ്പര്‍: 516 377 3311