എഡിറ്റര്‍
എഡിറ്റര്‍
16കാരിയുടെ പീഡനം; വൈദികന്റേത് ഗുരുതരമായ തെറ്റ്; ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും: മാര്‍ ആലഞ്ചേരി
എഡിറ്റര്‍
Saturday 4th March 2017 9:11pm

കൊച്ചി: പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വൈദികന് സംഭവിച്ചത് ഗുരുതര തെറ്റെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ ജാഗ്രത പുലര്‍ത്തുമന്നെും കുറ്റവാളികളെ യാതൊരു കാരണവശാലും സംരക്ഷിക്കില്ലെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.


Also read ‘ബാലന്‍ ചേട്ടനല്ല ഇനി ഞാന്‍ മുരുകനാണ്’; ‘മുരുകന്‍ യഥാര്‍ത്ഥത്തില്‍ താന്‍ തന്നെയാണെന്നാണ് എനിക്ക് തോന്നിയത്’: മണികണ്ഠന്‍


പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയതിന് പിന്നാലെയാണ് മാര്‍ ആലഞ്ചേരി സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയത്. കൊട്ടിയൂരില്‍ പുതിയ വികാരിയെ നിയമിച്ചുകൊണ്ട് ഇടവകയ്ക്ക് അയച്ച കത്തിലായിരുന്നു ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം കുട്ടിയോടും കുടുംബത്തോടും മാപ്പു ചോദിച്ചത്.


Dont miss ‘മദ്യപിച്ച് കാറിനുള്ളില്‍ നൃത്തം ചെയ്യുന്ന ഗുര്‍മെഹര്‍’; സംഘപരിവാര്‍ വിരുദ്ധ ക്യാമ്പെയ്‌ന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജ വീഡിയോ പ്രചരണവുമായി മോദി ഭക്തര്‍


അതേസമയം കേസില്‍ അറസ്റ്റിലായ വൈദികനും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാ. റോബിന്‍ വടക്കുംചേരിക്ക് പുറമേ കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിന് അഞ്ചു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

കേസുമായി ബന്ധപ്പെട്ട വയനാട് ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഫാ. തോമസ് തേരകത്തെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. സമിതിയംഗമായ കന്യാസ്ത്രീയേയും പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement