തൃശൂര്‍: മാപ്രാണം ഹോളിക്രോസ് പള്ളിയിലെ തിരുശേഷിപ്പ് മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. മതിലകം സ്വദേശി ശശിധരനെന്ന കാര്‍ത്തികേയനാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

ഇയാള്‍ക്കൊപ്പം മറ്റുരണ്ടുപേര്‍ കൂടി മോഷണത്തില്‍ പങ്കാളിയായതായി പോലീസ് സംശയിക്കുന്നു. മോഷണത്തിനുശേഷം ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം.

പള്ളിയുടെ അല്‍ത്താരക്ക് സമീപം സൂക്ഷിച്ച ക്രൂശിത രൂപത്തിന്റേയും ക്രൂശിതനായ യേശുവിന്റെ മുഖം തുടക്കാന്‍ വെറോണിക്ക ഉപയോഗിച്ച തൂവാലയുടേയും കുന്തത്തില്‍ പുരണ്ട രക്തത്തിന്റേയും ശേഷിപ്പുകളാണ് മോഷ്ടിക്കപ്പെട്ടത്.