ഇരിങ്ങാലക്കുട: മാപ്രാണം ഹോളിക്രോസ് ദേവാലയത്തില്‍ മൊഷണം പോയ തിരുശേഷിപ്പുകളുടെ ഒരു ഭാഗം കണ്ടെടുത്തു. പള്ളിയുടെ സെമിത്തേരിയില്‍ നിന്നാണ് ഇത് കിട്ടിയത്. സംഭവസ്ഥലത്ത് പോലീസും വിരലടയാള വിദഗ്ദരും പോലീസും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
നവംബര്‍ മുപ്പതിനാണ് ഇരിങ്ങാലക്കുട മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന യേശുക്രിസ്തുവിന്റെ തിരുശേഷിപ്പുകള്‍ മോഷണം പോയത്. പള്ളിയുടെ അല്‍ത്താരക്ക് സമീപം സൂക്ഷിച്ച ക്രൂശിത രൂപത്തിന്റേയും ക്രൂശിതനായ യേശുവിന്റെ മുഖം തുടക്കാന്‍ വെറോണിക്ക ഉപയോഗിച്ച തൂവാലയുടേയും കുന്തത്തില്‍ പുരണ്ട രക്തത്തിന്റേയും ശേഷിപ്പുകളാണ് കാണാതായത്.

യേശുക്രിസ്തുവിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ച ഇന്ത്യയിലെ ഏക പള്ളിയാണ് മാപ്രാണത്തേത്. തിങ്കളാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. പള്ളിയുടെ പൂട്ട്‌പൊളിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയത്.