‘രാജ്യദ്രോഹിയാണെങ്കില്‍ എനിക്ക് എന്റെ മകന്റെ മയ്യത്ത് കാണണ്ട’ എന്ന കേരളത്തിലെ ഒരു മാതാവിന്റെ പ്രസ്താവനയെ ആസ്പദമാക്കിയെടുത്ത ആല്‍ബമാണ് ‘നാറ്റീവ് ബാപ്പ’. മാപ്പിള ലഹള എന്ന ബാന്റാണ് ആല്‍ബംഎടുത്തിരിക്കുന്നത്.

Subscribe Us:

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട ഒരു ചെറുപ്പക്കാരന്റെ പിതാവ് നടത്തുന്ന ആത്മഗതങ്ങളാണ് ‘നാറ്റീവ് ബാപ്പ’ പറയുന്നത്. മാമുക്കോയയാണ് നാറ്റീവ് ബാപ്പയായി എത്തുന്നത്.

Ads By Google

സച്ചിദാനന്ദന്റെ ആക്ഷപഹാസ്യകവിതയായ ”കോഴിപ്പങ്ക്’ റോക് ശൈലിയില്‍ അവതരിപ്പിക്കുകയാണ്  മാപ്പിള ലഹളയുടെ അടുത്ത പദ്ധതി. 1921ലെ മലബാര്‍ കലാപവേളയില്‍ ഹിച്‌കോക് സായിപ്പിനെതിരായി കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എഴുതിയ മാപ്പിളപ്പാട്ടിന്റെ ഹിപ്‌ഹോപ് അവതരണവും മാപ്പിള ലഹള പദ്ധതിയിടുന്നുണ്ട്.

മുഖ്യധാരാ സംഗീത ആസ്വാദകര്‍ക്കു മുമ്പാകെ ദളിത്-സ്ത്രീ-ആദിവാസി-മുസ്‌ലിം അനുഭവങ്ങള്‍ അവതരിപ്പിക്കുന്ന ഗാനങ്ങളാണ് മാപ്പിള ലഹളയുടെ പ്രൊജക്റ്റുകള്‍. മുഹ്‌സിന്‍ പരാരി, സക്കറിയ, ഹാരിസ്, എം.നൗഷാദ്, നസ്‌റുല്ല വാഴക്കാട്, സമീര്‍ ബിന്‍സി എന്നിവരാണ് ബാന്റിലെ അംഗങ്ങള്‍.