എഡിറ്റര്‍
എഡിറ്റര്‍
നേപ്പാള്‍ തിരഞ്ഞെടുപ്പ്: മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയ്ക്ക് നേരിയ ഭൂരിപക്ഷത്തില്‍ വിജയം
എഡിറ്റര്‍
Sunday 24th November 2013 10:22am

prajanda

കാഠ്മണ്ഡു: നേപ്പാള്‍ നിയമനിര്‍മ്മാണ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.സി.പി.എന്‍ മാവോയിസ്റ്റ് നേതാവ്  പ്രചണ്ഡയ്ക്ക് നേരിയ ഭൂരിപക്ഷത്തില്‍ വിജയം.

പ്രചണ്ഡ മത്സരിച്ച കാഠ്മണ്ഡു അഞ്ചില്‍ നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടപ്പോള്‍ രണ്ടാമത്തെ മണ്ഡലമായ സിരാഹ അഞ്ചില്‍ കഷ്ടിച്ച് കടന്നുകൂടുകയാണുണ്ടായത്.

പ്രചണ്ഡയുടെ മകളും തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണുണ്ടായത്.

നേരിട്ട് തിരഞ്ഞെടുപ്പ് നടന്ന 240 സീറ്റുകളില്‍ 24 സീറ്റില്‍ മാത്രമാണ് മാവോയിസ്റ്റ് പാര്‍ട്ടി വിജയം വരിച്ചത്. 2008 ല്‍ ആയുധമുപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയതാണ് പ്രചണ്ഡ.

ആധികാരിക വിജയം നേടിയിരുന്ന പ്രചണ്ഡയുടെ സി.പി.എന്‍ മവോയിസ്റ്റ് പാര്‍ട്ടി ആദ്യമെല്ലാം മികച്ച വിജയമാണ് കൈവരിച്ചിരുന്നതെങ്കില്‍ പിന്നീട് നേതാക്കള്‍ സുഖലോലുപരായതോടെ പാര്‍ട്ടി തിരിച്ചടി നേരിടാന്‍ തുടങ്ങിയിരിക്കുകയാണ്.

87 സീറ്റുകളോടെ നേപ്പാളി കോണ്‍ഗ്രസാണ് മുന്നില്‍. സി.പി.എന്‍.യു.എം.എല്‍ 79 സീറ്റ് നേടി.

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാവോയിസ്റ്റ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.  എന്നാല്‍ തിരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നുവെന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞു.

ഭരണഘടന മരവിക്കപ്പെട്ട നേപ്പാളില്‍ വീണ്ടും ഭരണഘടന നിലവില്‍ വരണമെങ്കില്‍ പുതിയ നിയമനിര്‍മാണ സഭ ചേരേണ്ടതുണ്ട്.

Advertisement