കാസര്‍കോട്: ചോരകുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപിക പോലീസ് പിടിയിലായി. കാസര്‍കോട് നഗരത്തിലെ പ്രമുഖ ഡ്രൈവിംഗ് സ്‌കൂളിലെ അധ്യാപികയായ ശ്രീബാഗിലു സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയാണ് പോലീസിന്റെ പിടിയിലായത്. യുവതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ഫെബ്രവരി 26നാണ് അവിവാഹിതയായ യുവതി കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രസവിച്ചത്. മാനഹാനി ഭയന്ന് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.