Administrator
Administrator
മാവോവാദികള്‍ 18 പോലീസുകാരെ കൊലപ്പെടുത്തി
Administrator
Thursday 8th October 2009 7:19pm

maoist-rw

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാവോവാദികളുമായുള്ള ഏറ്റമുട്ടലില്‍ 18 പോലീസുകാര്‍ കൊല്ലപ്പെട്ടു. നാഗ്പൂരിന് സമീപം ഗഡ്ചിരോളിയിലാണ് സംഭവം. സ്ഥലത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് മാവോവാദികള്‍ അഗ്നിക്കിരയാക്കി.

ലഹിരി ഔട്ട്‌പോസ്റ്റിന് നേര്‍ക്കാണ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നൂറോളം വരുന്ന സായുധരായ മാവോവാദികള്‍ ആക്രമണം നടത്തിയത്. സംഭവസമയത്ത് 40 പോലീസുകാരാണ് ഔട്ട്‌പോസ്റ്റിലുണ്ടായിരുന്നത്. ഏറ്റുമുട്ടല്‍ നാല് മണിക്കൂറോളം നീണ്ടു. മരിച്ചവരില്‍ ഒരു മുതിര്‍ന്ന ഓഫീസറും ഉള്‍പ്പെടുന്നുവെന്ന് മഹാരാഷ്ട്ര ഡി.ജി.പി എസ്.എസ് വിര്‍ക് അറിയിച്ചു. അക്രമികളെ പിടികൂടാന്‍ പോലീസ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തിവരുന്നു. മാവോവാദികളുടെ ശക്തികേന്ദ്രമാണ് ഗഡ്ചിരോളി.

അക്രമം അവസാനിപ്പിക്കുന്നത് വരെ മാവോവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും അക്രമമുണ്ടായിരിക്കുന്നത്. മാവോവാദികളെ നേരിടാന്‍ വ്യോമസേന കേന്ദ്ര സര്‍ക്കാറിനോട് അനുമതി തേടിയിരിക്കയാണ്.

Advertisement