എഡിറ്റര്‍
എഡിറ്റര്‍
അക്ഷയ് കുമാറിനും സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി
എഡിറ്റര്‍
Monday 29th May 2017 10:37am


ഭോപ്പാല്‍: ബോളിവുഡ് താരം അക്ഷയ് കുമാറിനും ദേശീയ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 12 സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ക്കെതിരെ ഭീഷണി.


Also read ‘സൈനികരുടെ ശവപ്പെട്ടി വാങ്ങിയതില്‍ കമ്മീഷന്‍ പറ്റിയ ബി.ജെ.പിയെ ജനം മറന്നിട്ടില്ല’; മോശം ഭക്ഷണമെന്ന് പ്രതികരിച്ച സൈനികനോട് മോദി സര്‍ക്കാര്‍ ചെയ്തതും: പി ജയരാജന്‍


ഛത്തീസ്ഗഡ് സി.പി.ഐ(മാവോയിസ്റ്റ് ) സൗത്ത് സോണല്‍ കമ്മിറ്റി പുറപ്പെടുവിച്ച ലഘുലേഖയിലാണ് താരങ്ങള്‍ ധനസഹായം വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നത്.

അക്ഷയ് കുമാറിനെതിരെയും സൈന നേഹ്വാളിനെതിരെയും എതിരായ ഭീഷണി സന്ദേശമുള്‍പ്പെട്ട മാവോയിസ്റ്റ് ലഘുലേഖ കഴിഞ്ഞ ഞായറാഴ്ച ഛത്തീസ്ഗഡിലെ ബയ്‌ലാദില ഭാഗത്ത് നിന്നുമാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

നക്സല്‍ബാരിയുടെ അമ്പതാം വര്‍ഷികത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ആഘോഷത്തിനിടയില്‍ ഈ ലഘുലേഖ വളരയധികം പ്രചരിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഹിന്ദിയിലും ഗോത്രവര്‍ഗ ഭാഷയായ ഗോണ്ടിയിലുമാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.


Dont miss ‘ ഇന്ത്യന്‍ സൈന്യത്തിനെതിരെ കേരള കമ്മ്യൂണിസ്റ്റ് നേതാവ്’; കോടിയേരിയുടെ പരാമര്‍ശം വാര്‍ത്തയാക്കി ആഘോഷിച്ച് പാക്ക് മാധ്യമങ്ങള്‍


ബോളിവുഡ് താരം അക്ഷയ് കുമാര്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതവും ലണ്ടന്‍ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് സൈന നേഹ്വള്‍ 5000 രൂപയും ധനസഹായമാണ് പ്രഖ്യാപിച്ചിരുന്നത്.

Advertisement