Categories

നിതീഷ് കുമാറിന് വധഭീഷണി

nitish-kumarപട്‌ന: പ്രമുഖ മാവോവാദി നേതാക്കളെ മോചിപ്പിച്ചില്ലെങ്കില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വധിക്കുമെന്ന് ഭീഷണി. ഡാബ്ലൂ എന്ന പേരിലറിയപ്പെടുന്ന മാവോവാദി നേതാവിന്റെ പേരിലുള്ള എസ്.എം.എസ് സന്ദേശം ബിഹാറിലെ നിരവധി പത്രപ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. 09308670993 എന്ന ഫോണ്‍ നമ്പരില്‍ നിന്നുമാണു സന്ദേശം അയച്ചിരിക്കുന്നതെന്നു പോലീസ് പറഞ്ഞു.

രവി, വീരേന്ദ്ര എന്നീ മാവോവാദി നേതാക്കളെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നാണ് ആവശ്യം.ഹിന്ദിയിലുള്ള സന്ദേശം വെള്ളിയാഴ്ച രാവിലെയാണ് പത്രപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ജീവന്‍ അപകടത്തിലാണ്, അദ്ദേഹത്തെ രക്ഷിക്കണമെങ്കില്‍ രണ്ട് മാവോവാദി നേതാക്കളെ മോചിപ്പിക്കൂവെന്നാണ് സന്ദേശത്തില്‍ പറയുന്നത്.മുഖ്യമന്ത്രിക്കുള്ള സുരക്ഷ കര്‍ശനമാക്കിയതായി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമീര്‍ സുഭാനി അറിയിച്ചു. ഡി.ജി. പി ആനന്ത് ശങ്കറും ഐ.ജി എസ്.കെ ഭരദ്വാജും വധഭീഷണി സംബന്ധിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.