Categories

ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു: പിന്നില്‍ മാവോയിസ്റ്റുകളെന്ന് പോലീസ്

റാഞ്ചി: ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലകളില്‍ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കൊലയ്ക്കു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് പോലീസ് സംശയിക്കുന്നു. റാഞ്ചി- ഖുണ്ടി അതിര്‍ത്തിയില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

മാരങ്കാഡ ഗ്രാമത്തിലെ ഇസ്വാരി ടുട്ടി എന്നയാളുടെ വീട്ടുനുള്ളിലേക്ക് അതിക്രമിച്ചുകടന്ന മുഖം മൂടി ധരിച്ച മൂന്ന് പേര്‍ അയാളെ വെടിവെച്ചുകൊല്ലുകയായിരുന്നു. പോലീസ് ചാരനെന്ന് ആരോപിച്ചായിരുന്നു കൊലപാതകമെന്ന് ഖുണ്ടി പോലീസ് സൂപ്രണ്ട് മനോജ് കൗഷിക് പറഞ്ഞു. ടുട്ടിയെ സ്‌പെഷല്‍ പോലീസ് ഓഫീസറായി നിയമിച്ചിരുന്നെന്ന റിപ്പോര്‍ട്ട് അദ്ദേഹം തള്ളി.

ഖുണ്ടിയിലെ തന്നെ രാജാബസാറില്‍ ശുക്രാംമുണ്ട എന്നയാളാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്തെ കവര്‍ച്ച, മാനഭംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ മുണ്ടയ്ക്ക് പങ്കുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകം.

നാഡിലോട്ടലയിലായിരുന്നു മൂന്നാമത്തെ കൊലപാതകം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഇയാളെ കൊന്നതെന്ന് പോലീസ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.