ഛത്തീസ്ഗഢ്:  ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. മാവോവാദികളുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ പതിനൊന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ അഞ്ച് മാവോവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.

ബീജാപൂര്‍ ജില്ലയിലെ ഭദ്രാകളിക്കും ഭോപാല പട്ടണത്തിനുമിടയില്‍ വൈകീട്ട് നാല് മണിയോടെയാണ് ആക്രമണം നടന്നത്. കാല്‍നടയായി ക്യാമ്പിലേക്ക് പോവുകയായിരുന്ന പോലീസുകാരെ മാവോവാദികള്‍ പതിയിരുന്നാക്രമിക്കുകയായിരുന്നു.

ഈ വര്‍ഷം ഇത്‌വരെയായി 54 സുരക്ഷാ ഉദ്ദ്യോസ്ഥര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 153 പോലീസുകാരാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ സംസ്ഥാനത്തുടനീളം കൊല്ലപ്പെട്ടത്. ദന്ദേവാഡയില്‍ മാവോയിസ്റ്റുകളും അര്‍ദ്ധസൈനികരും തമ്മിലുണ്ടായ ഏറ്റ്മുട്ടലില്‍ മരിച്ച 76 പേരെയും ഉള്‍പ്പെടുത്തിയുള്ള കണക്കാണിത്.