പുരുലിയ: പശ്ചിബംഗാളിലെ പുരുലിയയില്‍ മാവോവാദി ആക്രമണത്തില്‍ മൂന്ന്  ഫോര്‍വേഡ് ബ്ലോക് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ആയുധധാരികളായ അന്‍പതോളം മാവോവാദികള്‍ ഗ്രാമം വളഞ്ഞ ശേഷം ഇവരെ വീടുകളില്‍ നിന്നു പുറത്തിറക്കി വെടിവെച്ച് കൊല്ലുകയായിരുന്നു.

പോലീസിന് വിവരങ്ങള്‍ നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഫോര്‍വേഡ് ബ്ലോക് പ്രവര്‍ത്തകരെ മാവോവാദികള്‍ വധിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റടുത്തതായുള്ള മാവോവാദികളുടെ ലഘുലേഖകള്‍ പ്രദേശത്തു നിന്നും കണ്ടെത്തിയതായി പോലീസ് സുപ്രണ്ട് രാജേഷ് ജാവേദ് പറഞ്ഞു.