ഭുവനേശ്വര്‍: തകര്‍പ്പെട്ട ബാബരിമസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവുമായി സി.പി.ഐ മാവോയിസ്റ്റുകള്‍ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ഇന്ന്  കരിദിനം ആചരിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

18 വര്‍ഷംമുമ്പ് തകര്‍പ്പെട്ട ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കേണ്ടത് ആവശ്യമാണ്. എവിടെയായിരുന്നോ പള്ളി നിലനിന്നിരുന്നത് അതേ സ്ഥലത്തതന്നെ പുതിയ പള്ളി പണിയണമെന്നും സി.പി.ഐ മാവോയിസ്റ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. പള്ളി പൊളിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മാവോയിസ്റ്റ് നേതാവ് അഭയ് പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

പള്ളി നിലനിന്നുരുന്ന ഭൂമി മുസ്‌ലിംകളുടേതാണെന്നും പ്രശ്‌നത്തില്‍ സാമുദായിക കലഹമുണ്ടാക്കാനാണ് ചില ഹിന്ദുസംഘടനകള്‍ ശ്രമിച്ചതെന്നും കുറിപ്പില്‍ പറയുന്നു. എല്‍ കെ അദ്വാനി, പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാള്‍, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരാണ് തര്‍ക്കമന്ദിരം പൊളിക്കാന്‍ നേതൃത്വം നല്‍കിയതെന്നും മാവോയിസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നു.