Categories

ജാര്‍­ഖ­ണ്ഡില്‍ മാ­വോ­വാ­ദി­കള്‍ സ്­കൂള്‍ ത­കര്‍ത്തു

ജാര്‍ഖണ്ഡ്: പാ­ലാ­മാ­വു ജില്ല­യി­ല്‍ മാ­വോ­വാ­ദി­കള്‍ സ്­കൂള്‍ ബോം­ബു വച്ചു ത­കര്‍­ത്തു. മൂ­ന്നു സം­സ്ഥാ­ന­ങ്ങ­ളില്‍ മാ­വോ­വാ­ദി­കള്‍ പ്ര­ഖ്യാ­പി­ച്ച 24 മ­ണി­ക്കൂര്‍ ബ­ന്ദി­ന് അ­ര­മ­ണി­ക്കൂര്‍ മു­മ്പാ­ണ് സം­ഭവം. ശ­നി­യാ­ഴ്­ച രാ­ത്രി 11 30ന് സാ­യു­ധരാ­യ മാ­വോ­വാ­ദി­കള്‍ കാന്‍­ഡ ഗ്ര­മ­ത്തി­ലെ സ്­കൂള്‍ ബോം­ബു­വ­ച്ചു ­ത­കര്‍­ക്കു­ക­യാ­യി­രു­ന്നു.

പ്ര­ദേശ­ത്ത് സു­ര­ക്ഷ ശ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്. റാ­ഞ്ചി­യില്‍ ര­ണ്ടു­ദിവ­സം മു­മ്പ് പി­ടി­യിലാ­യ ഇ­ന്ന­ത നേ­താ­വ് രാ­ജേ­ഷിന്റെ (ഉ­ദയ്) അ­റ­സ്റ്റി­ല്‍ പ്ര­തി­ഷേ­ധി­ച്ച് ജാര്‍­ഖണ്ഡ്, ബീ­ഹാര്‍, ഛ­ത്തി­സ്ഗ­ഡ് എ­ന്നി­വി­ട­ങ്ങ­ളില്‍ 24 മ­ണി­ക്കൂര്‍ ബ­ന്ദ് പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­കയാ­ണ് മാ­വോ­വാ­ദികള്‍. ഈ­വര്‍­ഷം ഇ­ത് ഏ­ഴാമ­ത്തെ മാ­വോ­വാദി ബ­ന്ദാണ്.

ന­ക്‌­സല്‍ ആ­ക്ര­മ­ണ­ങ്ങ­ളു­ടെ പേ­രില്‍ ജാര്‍­ഖ­ണ്ഡി­ലും ഛ­ത്തി­സ്­ഗ­ഡി­ലും രാ­ജേ­ഷി­ന്റെ ത­ലക്ക് ആ­റുല­ക്ഷം രൂപ പ്ര­തിഫ­ലം പ്ര­ഖ്യാ­പി­ച്ചി­രു­ന്ന­ു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.