മാല്‍ക്കംഗിരി: ഒറീസയിലെ മാല്‍ക്കംഗിരിയില്‍ മാവോവാദികള്‍ പഞ്ചായത്ത് ഓഫീസ് ബോംബ് വെച്ച് തകര്‍ത്തു. 50 ഓളം സായുധ മാവോവാദികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ആക്രമണ സമയം ഓഫീസില്‍ ആളില്ലായിരുന്നു.

സര്‍ക്കാറിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് മാവോവാദികളെത്തിയത്. ബി.എസ് എഫ് സൈനികര്‍ ക്യാംപായി ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ നശിപ്പിക്കുകയെന്ന മാവോവാദികളുടെ നീക്കത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

കഴിഞ്ഞ നാലു മാസമായി ഇത്തരത്തില്‍ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളും സ്‌കൂളുകളും മാവോവാദികള്‍ തകര്‍ത്തിട്ടുണ്ട്.