Categories

ബീഹാറില്‍ ട്രെയിനില്‍ മാവോയിസ്റ്റ് ആക്രമണം: മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

mavoistbihar

പാറ്റ്‌ന: ബീഹാറില്‍ ട്രെയിനിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. മറ്റ് രണ്ട് ജവാന്മാര്‍ക്ക് ബുള്ളറ്റ് കൊണ്ട് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സാഹിബ്ഗഞ്ച് ഠാണാപൂര്‍ ഇന്റര്‍ സിറ്റി എക്പ്രസില്‍ വച്ചുണ്ടായ ആക്രമണത്തിലാണ് മൂന്ന് പേരും കൊല്ലപ്പെട്ടത്. ട്രെയിനിന് എസ്‌കോര്‍ട്ടായി പോയതായിരുന്നു ആക്രമണത്തില്‍ പെട്ട ജവാന്മാര്‍. കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഹവീല്‍ന്ദാര്‍ അശോക് കുമാര്‍, കോണ്‍സ്റ്റബില്‍ ബോല താക്കൂര്‍, ഉദ്ദയ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബോഡി പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇംത്യാസ്, വിനയ്കുമാര്‍ എന്നീ ജവാന്മാര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ചാണ് ആക്രമണമുണ്ടായത്. ട്രെയിന്‍ ജമാല്‍ പൂര്‍, ആഷിക് പൂര്‍ സ്റ്റേഷനുകളുടെ ഇടയിലുള്ള തുരങ്കത്തിലൂടെ പോവുമ്പോള്‍ മാവോയിസ്റ്റുകള്‍ പെട്ടെന്ന് ആക്രമിക്കുകയാിരുന്നു.

ആക്രമണ ശേഷം രക്ഷപ്പെട്ട ഇവര്‍ ജവാന്മാരുടെ 5 തോക്കുകളും കകൈക്കലാക്കിയിട്ടുണ്ട്. ആക്രമണത്തിനരയായ അഞ്ച് ജവാന്മാരും ബിഹാര്‍ മിലിട്ടറി പോലീസിന് കീഴിലുള്ളവരാണ്.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് ട്രെയിനിന് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുന്നത്. ജൂണില്‍ ജമുയി ജില്ലയില്‍ ദന്‍ബാദ്പാറ്റ്‌ന ഇന്റര്‍ സിറ്റി എക്‌സ്പ്രസ് ട്രെയിനിന് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tagged with: | |