manmohan-singh-rwപിറ്റ്‌സ്ബര്‍ഗ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ഗ്രസിച്ച നക്‌സല്‍ ഭീഷണിക്കെതിരെ ദ്വിമുഖ നീക്കമാണ് സര്‍ക്കാര്‍ നടത്തുകയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. നക്‌സലുകള്‍ക്കെതിരായ പ്രവര്‍ത്തനത്തില്‍ ക്രമസമാധാനപാലനവും വികസന പ്രവര്‍ത്തനങ്ങളും ഒരുപോലെ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നക്‌സലുകള്‍ക്കെതിരെയുള്ള ആദ്യ നടപടിയായി ക്രമസമാധാനപാലന സംവിധാനം ശക്തമാക്കും. എന്നാല്‍, ഇതു കൊണ്ടു മാത്രം കാര്യമില്ല. ഇതിനോടൊപ്പം തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കണം. വനവാസി മേഖലകള്‍ പോലുള്ള വികസനം എത്തിനോക്കാത്ത പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത് പ്രധാനമന്ത്രി പറഞ്ഞു. മാവോവാദികള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ പ്രസ്താവനക്കു പിന്നലയാണ് പ്രധാനമന്ത്രി ഇങ്ങിനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Subscribe Us: