ന്യൂദല്‍ഹി: ശനിയാഴ്ചക്കുള്ളില്‍ തങ്ങളുടെ നേതാവ് വെങ്കടേശ്വര്‍ റെഡ്ഡി എന്ന തെലുഗു ദീപകിനെ വിട്ടയച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങിക്കൊള്ളാന്‍ സര്‍ക്കാറിന് മാവോവാദികളുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ വഴങ്ങാന്‍ തയ്യാറായിട്ടില്ലെങ്കില്‍ സര്‍വ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് മാവോദികള്‍ വ്യക്തമാക്കി.

കിഷന്‍ജിയുമായി അടുത്ത ബന്ധമുണ്ടെന്ന കരുതുന്ന ദീപകിന് പശ്ചിമ ബംഗാളിന്റെ ചുമതലയാണ് ഉണ്ടായിരുന്നത്. അതേസമയം അറസ്റ്റിലായ കോബാഡ് ഗാന്ധിയുടെ പേരിലുള്ള കുറ്റപത്രം ഇന്ന് കോടതി പരിശോധിക്കും.