ഗയ: മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ, സ്വകാര്യ കെട്ടിട നിര്‍മാണ സ്ഥാപനത്തിലെ എന്‍ജിനീയറെ വിട്ടയച്ചു. തട്ടിക്കൊണ്ടു പോയ സുദീപ് ഘോഷിനെ ഇന്നു പുലര്‍ച്ചെ ഷേര്‍ഗാട്ടി വന മേഖലയില്‍ എത്തിച്ചാണ് മാവോവാദികള്‍ വിട്ടയച്ചത്.

ഇന്നലെ രാത്രി ബനാഹി ഗ്രാമത്തില്‍ നിന്ന് സുദീപ് ഘോഷിനെ റവലൂഷനറി കമ്യൂണിസ്റ്റ് സെന്റര്‍ (ആര്‍സിസി) എന്ന മാവോ സംഘടനയിലെ അംഗങ്ങള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് മോചനദ്രവ്യം ലഭിക്കാനാണ് തട്ടിക്കൊണ്ടു പോയതെന്നും സംഘത്തിലുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.