എഡിറ്റര്‍
എഡിറ്റര്‍
കേരള-കര്‍ണാടക വനത്തില്‍ മാവോവാദി സാന്നിദ്ധ്യമുള്ളതായി സൂചന
എഡിറ്റര്‍
Wednesday 13th February 2013 11:23am

ചെറുപുഴ: കേരള-കര്‍ണാടക വനത്തില്‍ മാവോവാദി സാന്നിദ്ധ്യമുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരച്ചിലിനായി കേരളാപോലീസിന്റെ കമാന്‍ഡോസംഘം വയനാട്ടിലെത്തി.

Ads By Google

വയനാട്ടിലെ മൂന്ന് പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കാന്‍ മാവോവാദികള്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തില്‍ മലയാളികളുമുള്ളതായി സൂചനയുണ്ടെന്ന് കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍.നായര്‍ അറിയിച്ചു.

സ്ത്രീകളടക്കം ആറ് പേര്‍ സംഘത്തിലുണ്ടെന്നാണ് അറിയുന്നത്. കേരള-കര്‍ണാടക പോലീസ് സംഘം സംയുക്തമായാണ് വനത്തില്‍ തിരച്ചില്‍ നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയ്ക്ക് സമീപമുള്ള കേരള-കര്‍ണാടക വനാതിര്‍ത്തിയിലാണ് ഇവരെ കണ്ടത്.

കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിന്റെ രണ്ട് പ്ലാറ്റൂണുകളാണ് വയനാട്ടിലേക്ക് തിരിച്ചിരിക്കുന്നത്. വയനാട്ടിലെ വനമേഖലകളില്‍ കമാന്‍ഡോ സംഘം പരിശോധന നടത്തും.

എസ്‌റ്റേറ്റില്‍ ജോലിക്കു പോയ സ്ത്രീകളെ ആയുധധാരികള്‍ തടഞ്ഞുവെച്ച് ഭക്ഷണം ആവശ്യപ്പെട്ടതായി തൊഴിലാളികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരളകര്‍ണാടക പൊലീസ് വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

Advertisement