കൊല്‍ക്കൊത്ത: ജാര്‍ഖണ്ഡ്- പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലെ മാവോവാദികളുടെ പരിശീലന കേന്ദ്രം സൈന്യം കണ്ടെത്തി. പ്രത്യേക ദൗത്യസംഘമുള്‍പ്പെടെയുള്ള 4000ത്തോളം സൈനികര്‍ പോലീസ് സഹായത്തോടെ നടത്തിയ ഓപറേഷനിലാണ് കേന്ദ്രം കണ്ടെത്തിയത്. മരുന്നുകളും വിപ്ലവ സാഹിത്യങ്ങളും കുടിവെള്ള പൈപ്പുകളും ഇവിടെ നിന്ന് കണ്ടെത്തി.

അത്യാധുനിക ആയുധങ്ങളും സാറ്റലൈറ്റ് ഫോണുകളുമുള്‍പ്പെടെയായി ഹെലികോപ്റ്റര്‍ സഹായത്തോടെയായിരുന്നു ഓപറേഷന്‍.