എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം വയനാട് സെക്രട്ടറിക്കെതിരെ മാവോയിസ്റ്റ് ലഘുലേഖ
എഡിറ്റര്‍
Friday 8th November 2013 1:20pm

maoist-in-vila

കല്‍പ്പറ്റ: സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രനെ വിമര്‍ശിച്ച് മാവോയിസ്റ്റുകള്‍ ലഘുലേഖയുമായി രംഗത്ത്.

ശശീന്ദ്രന്‍ മറ്റൊരു മഹേന്ദ്ര കര്‍മയാവുകയാണോ എന്ന തലക്കെട്ടിലാണ് ജനകീയ വിമോചന മുന്നണി ഗറില്ലാ സേന കബനി ദളത്തിന്റെതായി കാട്ടുതീ എന് പേരില്‍ ലഘുലേഖ ഇറക്കിയിട്ടുള്ളത്.

പലയിടത്തും ഇതിന്റെ കോപ്പികള്‍ എത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. അതേസമയം ഭീഷണി സ്വരത്തിലുള്ള ലഘുലേഖയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഗസറ്റ് 14 ന് വയനാട്ടിലെ തരിയോട് പഞ്ചായത്തില്‍പ്പെട്ടതും നാല് ദിക്കും വെള്ളത്താല്‍ ചുറ്റപ്പെട്ടതുമായ വനപ്രദേശമായ കരിങ്കണ്ണിക്കുന്നിലെ കാട്ടുനായ്ക്ക കോളനിയില്‍ മാവോയിസ്റ്റുകളുടെ സായുധ സംഘം എത്തി ആദിവാസികളുമായി സംസാരിച്ചിരന്നു.

അരിയും പഞ്ചസാരയും ഉള്ളിയും മറ്റും ശേഖറിച്ചാണ് അവര്‍ മടങ്ങിയത്. പടിഞ്ഞാറത്തറ അങ്ങാടിയില്‍ നിന്ന് 25 കിലോ മീറ്ററിലേറെ ദൂരത്ത് കൊടും വനത്തില്‍ ഒറ്റപ്പെട്ടുകഴിയുന്ന കോളനിയാണിത്.

പിറ്റേന്ന് ശശീന്ദ്രനും ആദിവാസി ക്ഷേമസമിതി നേതാക്കളും കോളനിയിലെത്തിയിരുന്നു. കരിങ്കണ്ണിക്കുന്ന് നിവാസികളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന് ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ പരാമര്‍ശിച്ചാണ് ഭീഷണിയുള്ളത്.

കരിങ്കണ്ണിക്കുന്ന് കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ ഒരു കാലത്തും സി.പി.ഐ.എമ്മിന് വിഷയമായിട്ടില്ലെന്ന് ലഘുലേഖയില്‍ പറുയുന്നു.

ഇപ്പോള്‍ ആദിവാസികളെ മാറ്റിപ്പാര്‍പ്പിക്കണമെന്നത് ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ആദിവാസികളെ ഉപയോഗിക്കാന്‍ പ്രത്യേക സേന രൂപവത്ക്കരിച്ച കോണ്‍ഗ്രസ് നേതാവയിരുന്ന മഹാദേന കര്‍മയുടേതിന് സമാനമായ നിലപാടാണെന്ന് കുറ്റപ്പെടുത്തലുണ്ട്.

മഹാദേവ കര്‍മയെ അടുത്ത കാലത്ത് മാവോയിസ്റ്റുകള്‍ വകവരുത്തുകയായിരുന്നു

Advertisement