കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പ്രമുഖ മാവോവാദിവിനെ പോലീസ് അറസ്റ്റുചെയ്തു. കാഞ്ചന്‍ ബട്ടാസ് എന്ന സുദീപ് ചോങാറാണ് പിടിയിലായത്.

2008ല്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ അകമ്പടി വാഹനത്തിനു നേരെ നടന്ന കുഴിബോംബ് സ്‌ഫോടനക്കേസില്‍ പോലീസ് അന്വേഷിക്കുന്ന ആളാണ് ഇയാള്‍. എന്നാല്‍ ഇയാളുടെ അറസ്റ്റിനെക്കുറിച്ച് പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.