Categories

മാ­വോ­വാ­ദി നേ­താ­വ് ആ­സാ­ദ് കൊല്ല­പ്പെ­ട്ടു

ആദി­ലാ­ബാ­ദ്: ക­മ്യൂ­ണി­സ്റ്റ് പാര്‍ട്ടി ഓ­ഫ് ഇ­ന്ത്യ മാ­വോ­യി­സ്­റ്റ് നേ­തൃ­നി­ര­യി­ലെ ര­ണ്ടാ­മനും പാര്‍­ട്ടി കേ­ന്ദ്ര ക­മ്മി­റ്റി അം­ഗ­വുമാ­യ ചെ­റു­കു­റി രാ­ജ്­കു­മാര്‍ എ­ന്ന ആ­സാ­ദ് കൊല്ല­പ്പെ­ട്ട­താ­യി റി­പ്പോര്‍ട്ട്. ആ­ന്ധ്ര­പ്ര­ദേ­ശി­ലെ ആ­ദി­ലാ­ബാ­ദി­ല്‍ പോ­ലീ­സു­മാ­യുണ്ടാ­യ ഏ­റ്റു­മു­ട്ട­ലില്‍ ആ­സാദ് കൊല്ല­പ്പെ­ട്ടു­വെ­ന്നാണ് റി­പ്പോര്‍ട്ട്. ­

ആ­ദി­ലാ­ബാ­ദ് ജില്ലാ പോ­ലീ­സ് സൂ­പ്ര­ണ്ട് പി പ്ര­മോ­ദ് കു­മാ­റാ­ണ് ഇ­ക്കാര്യം സ്ഥി­രീ­ക­രി­ച്ചത്. ജോ­ഗാ­പൂര്‍ വ­ന­പ്ര­ദേശ­ത്ത് വെ­ള്ളി­യാഴ്­ച പു­ലര്‍­ച്ചെ­യാ­ണ് ഏ­റ്റു­മു­ട്ടല്‍ ന­ട­ന്ന­ത്.

‘ കൊല്ല­പ്പെ­ട്ട ഒ­രാള്‍ ആ­സാ­ദ് ആ­ണെ­ന്ന് വ്യ­ക്ത­മാ­യി­ട്ടുണ്ട്. മ­റ്റൊ­രാ­ളെ തി­രി­ച്ച­റി­യാ­നാ­യി­ട്ടില്ല’- പോ­ലീ­സ് വ്യ­ക്ത­മാക്കി. എ കെ 47 തോ­ക്കും 9 എം എം പി­സ്റ്റളും ര­ണ്ട് ബാ­ഗു­കളും ഇ­വ­രില്‍ നി­ന്ന് ക­ണ്ടെ­ടു­ത്തി­ട്ടു­ണ്ട്. രാത്രി ഒ­രു മ­ണിക്കും മൂ­ന്നു മ­ണി­ക്കു­മി­ട­യി­ലാ­ണ് ഏ­റ്റു­മു­ട്ടല്‍ ന­ട­ന്ന­തെ­ന്നാ­ണ് റി­പ്പോര്‍­ട്ട്.

വാ­റ­ങ്കല്‍ എ­ഞ്ചി­നീ­യ­റി­ങ് കോ­ള­ജില്‍ നി­ന്ന് എം ടെ­ക് ബി­രു­ദം നേടി­യ ഇ­വര്‍ ര­ണ്ട­ര പ­തി­റ്റാ­ണ്ടാ­യി മാ­വോ­വാ­ദി പ്ര­സ്ഥാ­ന­ത്തി­ല്‍ പ്ര­വര്‍­ത്തി­ച്ചു വ­രി­ക­യാ­ണ്. 2005 ഓ­ഗ­സ്­റ്റ് 15ന് മെ­ഹ്­ബൂ­ബാ ന­ഗ­റില്‍ കോണ്‍­ഗ്ര­സ് നേ­താ­വ് സി നര്‍­സി റെ­ഡി­യെയും മ­റ്റ് 10 പേ­രെയും വ­ധി­ച്ച­തി­ന്റെ മു­ഖ്യ സൂ­ത്ര­ധാ­രന്‍ ആ­സാ­ദാ­ണെ­ന്നാ­ണ് പോ­ലീ­സ് പ­റ­യു­ന്ന­ത്. അ­ടി­യ­ന്ത­രാ­വ­സ്ഥ­ക്കാല­ത്ത് റെ­ഡ് റാ­ഡി­ക്കല്‍ സ്റ്റു­ഡന്‍­സ് മൂ­വ്‌­മെന്റില്‍ ആ­സാ­ദ് പ്ര­വര്‍­ത്തി­ച്ചി­രു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്