റാഞ്ചി: ജാര്‍ഖണ്ഡിലെ ലതേഹര്‍ ജില്ലയില്‍ ബി ജെ പി നേതാവ് മുന്ന ഗുപ്ത മാവോയിസ്റ്റുകളുടെ വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഇരുപതംഗങ്ങളടങ്ങിയ സംഘം മുന്നയെ കൊലപ്പെടുത്തിയത്. മുന്നയുടെ മൂന്ന് അനുയായികള്‍ക്കും മാരകമായി പരിക്കേറ്റിട്ടുണ്ട്.

ത്രിതീയ പ്രസ്തുതി കമ്മറ്റി എന്ന ഗറില്ലാ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. മുന്നയെ കൊലപ്പെടുത്തിയ സ്ഥലത്തുനിന്നും സംഘടനയുടെ കൈയ്യെഴുത്തുപ്രതികള്‍ കണ്ടെടുത്തിട്ടുണ്ട്. മുന്നയുടെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.