Categories

ആ­സാദി­നൊ­പ്പം കൊല്ല­പ്പെ­ട്ട ‘മാ­വോ­വാ­ദി നേ­താ­വ്’ മാ­ധ്യ­മ­പ്ര­വര്‍­ത്ത­കന്‍

ഹൈ­ദ­രാ­ബാദ്: ആ­ന്ധ­പ്ര­ദേ­ശില്‍ ഇ­ന്ന­ലെ ‘ഏ­റ്റു­മു­ട്ട­ലില്‍’ കൊല്ല­പ്പെ­ട്ട മാ­വോ­വാ­ദി നേ­താ­ക്ക­ളില്‍ ഒ­രാള്‍ ദല്‍­ഹി­യി­ലെ ഫ്രീ­ലാന്‍­സ് ജേര്‍­ണ­ലി­സ്റ്റാ­ണെ­ന്ന് വ്യ­ക്ത­മാ­യി. മാ­വോ­വാ­ദി നേ­താ­വ് ചെ­റു­കു­റി രാ­ജ­ശേ­ഖ­രന്‍ എ­ന്ന ആ­സാ­ദാ­ണ് ക­ഴി­ഞ്ഞ ദിവ­സം കൊല്ല­പ്പെ­ട്ടത്. ആ­സാ­ദി­നെ വ്യാ­ജ ഏ­റ്റു­മു­ട്ട­ലി­ലൂ­ടെ പോ­ലീ­സ് കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു­വെ­ന്ന് ആ­രോ­പ­ണ­മു­യര്‍­ന്നി­രുന്നു.

ആ­സാ­ദി­ന്റെ കൂ­ടെ കൊല്ല­പ്പെ­ട്ടത് മ­റ്റൊ­രു മാ­വോ­വാ­ദി നേ­താ­വെ­ന്ന് പ­റ­ഞ്ഞ­യാ­ളാ­ണ് ഇ­പ്പോള്‍ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­നാ­ണെ­ന്ന് തി­രി­ച്ച­റി­ഞ്ഞ­ത്. ഉ­ത്തര്‍­ഘ­ണ്ഡി­ലെ പി­ത്ത­റോ­ഗര്‍ ഗ്രാ­മ വാ­സിയും ദല്‍­ഹി­യില്‍ ഫ്രീ­ലാന്‍­സ് ജേര്‍­ണ­ലി­സ്റ്റുമാ­യ ഹേ­മച­ന്ദ്ര പാ­ണ്ഡെ­യാ­ണ് കൊല്ല­പ്പെ­ട്ട­തെ­ന്നാ­ണ് വ്യ­ക്ത­മാ­യ­ത്.

ഓ­പ­റേ­ഷന്‍ ഗ്രീന്‍­ഹ­ണ്ടി­ന്റെ പേ­രില്‍ ആ­ദി­വാ­സി മേ­ഖ­ല­യില്‍ ന­ട­ക്കു­ന്ന മ­നു­ഷ്യാ­വകാ­ശ ലം­ഘ­ന­ങ്ങ­ളെ­ക്കു­റി­ച്ച് വി­വ­ര­ങ്ങ­ളാ­രാ­യാ­നെ­ത്തി­യ­താ­യി­രു­ന്നു ഇ­യാ­ളെ­ന്ന് വിപ്ലവ ക­വി വര­വ­ര റാ­വു വ്യ­ക്ത­മാ­ക്കി.

ജോ­ഗ്­പൂര്‍ വ­ന മേ­ഖ­ല­യില്‍ ന­ട­ന്ന ഏ­റ്റു­മു­ട്ട­ലില്‍ ആ­സാദും പാ­ണ്ഡെയും കൊല്ല­പ്പെ­ട്ട­ു­വെ­ന്നാ­യി­രു­ന്നു പോ­ലീ­സ് വ്യ­ക്ത­മാ­ക്കി­യത്. നാ­ലു മ­ണിക്കൂ­റോ­ളും മാ­വോ­വാ­ദി­കളും പോ­ലീ­സും വെ­ടി­വെ­പ്പ് ന­ട­ത്തി­യെ­ന്നും പ­റ­ഞ്ഞി­രു­ന്നു. എ­ന്നാല്‍ ഇത്ത­ര­മൊരു വെ­ടി­വെ­പ്പി­ന്റെ ശ­ബ്ദം ത­ങ്ങള്‍ കേ­ട്ടി­ട്ടി­ല്ലെ­ന്നാണ് ഈ മേ­ഖ­ല­യില്‍ താ­മ­സി­ക്കു­ന്ന­വര്‍ വ്യ­ക്ത­മാ­ക്കി­യ­ത്.

എ­ന്നാല്‍ നാ­ഗ്­പൂ­രില്‍ നിന്നും ആ­സാ­ദി­നെ പി­ടി­കൂടിയ പോ­ലീ­സ് വ്യാ­ജ ഏ­റ്റു­മു­ട്ട­ലി­ലൂ­ടെ അ­ദ്ദേഹ­ത്തെ കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു­വെ­ന്ന് മാ­വോ­വാ­ദി വ­ക്താ­വ് ഗു­ഡ്‌­സാ ഉ­സെ­നി­ദ് ആ­രോ­പിച്ചു. സം­ഭ­വ­ത്തെ­ക്കു­റി­ച്ച് ജു­ഡീ­ഷ്യല്‍ അ­ന്വേഷ­ണം ന­ട­ത്ത­ണ­മെ­ന്ന് വര­വ­ര റാ­വു ആ­വ­ശ്യ­പ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.