Administrator
Administrator
അധ്യാപകനെ മാവോവാദികള്‍ മോചിപ്പിച്ചു
Administrator
Tuesday 9th March 2010 10:53am

കോല്‍ക്കത്ത: പശ്ചിമബംഗാളിലെ ബാങ്കുറ ജില്ലയില്‍ ബന്ദിയാക്കിയ അധ്യാപകനെ മാവോവാദികള്‍ മോചിപ്പിച്ചു. സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ രഞ്ജിത് ദുലെയെയാണു മോചിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ മിഡ്‌നാപുരിലാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്.

ഈ മാസം നാലിനാണ് സ്‌കൂളില്‍ നൂറിലധികം കുട്ടികളുടെ മുന്നില്‍ നിന്ന് തോക്കു ചൂണ്ടി ഇദ്ദേഹത്തെ മാവോവാദികള്‍ തട്ടിക്കൊണ്ട് പോയത്. സിപിഎം അനുകൂലിയായ ഇദ്ദേഹത്തിന്റെ സഹോദരനെ കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റുകള്‍ വെടിവച്ചു കൊന്നിരുന്നു. ദുലെ സുരക്ഷിതനാണെന്നു പൊലീസ് പറഞ്ഞു.

Advertisement