എഡിറ്റര്‍
എഡിറ്റര്‍
വനത്തിനുള്ളില്‍ മാവോയിസ്റ്റ് സാന്നിധ്യം : മലപ്പുറത്ത് വനത്തിലേക്കുള്ള യാത്ര നിരോധിച്ചു
എഡിറ്റര്‍
Wednesday 20th November 2013 9:26am

maoist-in-vila

മലപ്പുറം: മലപ്പുറത്തെ ഉള്‍വനങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം വ്യക്തമായതോടെ വനത്തിലേക്കുള്ള യാത്ര നിരോധിച്ചു.

ഇനി മുതല്‍ വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് മാത്രമാകും നാട്ടിലേക്ക് വരുന്നതിനും കാട്ടിലേക്ക് മടങ്ങുന്നതിനുമുള്ള അനുമതിയുണ്ടാകുക.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പടുക്ക, നെടുങ്കയം വനമേഖലകളിലാണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

മുണ്ടക്കടവ് കോളനിയില്‍ 13നും ശങ്കരന്‍കോട് 16നും തോക്കുധാരികളായ സംഘത്തെ കണ്ടിരുന്നു. ജനകീയയുദ്ധത്തിന് ആഹ്വാനം ചെയ്ത് ചില ആയുധധാരികളെത്തി മുണ്ടക്കടവ് കോളനിയില്‍ ലഘുലേഖവിതരണം ചെയ്തതായും പരാതി ലഭിച്ചിരുന്നു.

സാമൂഹ്യക്ഷേമപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സര്‍വേ നടപടികള്‍ക്കായി എത്തുന്നവര്‍ തുടങ്ങിയ വ്യാജേന നിരവധി പേര്‍ വനത്തിനുള്ളില്‍ കയറിപ്പറ്റുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

എന്നാല്‍  വനപാലകുടെ വിശദമായ പരിശോധനയ്ക്ക് ശേഷം അംഗന്‍വാടി, സ്‌കൂള്‍ അധ്യാപകരെ വനത്തിനുള്ളിലേക്ക് കടത്തിവിടും.

പഠന, ഗവേഷണ ആവശ്യങ്ങള്‍ക്കായി നേരത്തെ അനുവാദം വാങ്ങിയവര്‍ക്കും നിരോധനം ബാധകമാണ്.

Advertisement