ഭുവനേശ്വര്‍: ഒറീസ്സയില്‍ നബര്‍പൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകള്‍ പോലീസ് സ്‌റ്റേഷനു തീവച്ചു. സംഭവം നടക്കുമ്പോള്‍ സ്‌റ്റേഷനില്‍ ആരും ഇല്ലാത്തതിനാല്‍ ആളപായമില്ല. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 30 സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പോലീസ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതിബന്ധം വിച്ചേദിച്ച ശേഷമായിരുന്നു ആക്രമണം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.