Categories

Headlines

മ­മ­ത­യു­ടെ മ­ധ്യ­സ്ഥ­ത­യില്‍ മാ­വോ­വാ­ദി­കള്‍ ചര്‍ച്ചക്ക്

കേന്ദ്ര റെ­യില്‍­വേ­മന്ത്രി മമ­താ ബാ­നര്‍­ജി­യുടേയോ സ്വാ­മി അ­ഗ്നി­വേ­ശിന്റേയോ മ­ധ്യ­സ്ഥ­ത­യില്‍ സ­മാ­ധാ­ന­ചര്‍­ച്ച­കള്‍­ക്ക് ത­യ്യാ­റാ­ണെ­ന്ന മാ­വോ­വാ­ദി നേ­താ­വ് കി­ഷന്‍­ജി­യു­ടെ പ്ര­ഖ്യാപ­നം സര്‍­ക്കാര്‍ ഏ­ത് രീ­തി­യില്‍ കൈ­കാര്യം ചെ­യ്യു­മെ­ന്ന് രാജ്യം ഉ­റ്റു നോ­ക്കു­ക­യാണ്. കൊല്‍­ക്ക­ത്ത­യി­ലെ ചി­ല മാ­ധ്യ­മ­സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്ക് മാ­വോ­യി­സ്­റ്റ് നേ­താ­വ് കി­ഷന്‍­ജി­യു­ടെ പേ­രില്‍ വ­ന്ന ഓ­ഡിയോ ടേ­പ്പി­ലാ­ണ് ഇ­ക്കാര്യം ചര്‍­ച്ച­ാ സന്ന­ദ്ധ­ത അ­റി­യി­ച്ചി­രി­ക്കു­ന്നത്.

‘മമ­താ ബാ­നര്‍­ജി­യുടേ­യോ, സ്വാ­മി അ­ഗ്നി­വേ­ശിന്റേയോ മ­ധ്യ­സ്ഥ­ത­യില്‍ ചര്‍­ച്ച­ക്ക ത­യ്യാ­റാ­ണ്. അ­ക്ര­മ­ത്തി­ന്റെ പാ­ത പി­ന്തു­ട­രാന്‍ ആ­ഗ്ര­ഹ­മില്ല. ഇ­തി­നാ­യി മൂ­ന്നു­മാ­സ­ത്തെ വെ­ടി­നിര്‍­ത്ത­ലില്‍­ ഏര്‍­പ്പെ­ടാനും സ­ന്ന­ദ്ധ­രാണ്. എ­ന്നാല്‍ ഏ­ക­പ­ക്ഷീ­യമാ­യ വെ­ടി­നിര്‍­ത്ത­ലി­നു ത­യ്യാ­റല്ല’ ഓഡിയോ ടേ­പ്പില്‍ പ­റ­യു­ന്നു. മാ­വോ­വാ­ദി­ക­ളു­ടെ തീ­രു­മാന­ത്തെ സ്വാഗ­തം ചെ­യ്യു­ന്നെ­ന്ന് ആ­ഭ്യ­ന്ത­ര സെ­ക്രട്ട­റി ജി കെ പി­ള്ള അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടുണ്ട്.

ത്രി­ണ­മൂല്‍ കോണ്‍­ഗ്ര­സ് എം പി ക­ബീര്‍ സുമന്‍, എ­ഴു­ത്തു­കാ­രി അ­രുന്ധ­തി റോയ്, മ­നു­ഷ്യാ­വകാ­ശ പ്ര­വര്‍­ത്ത­കരാ­യ ഗൗ­തം ന­വാല്‍­ഖ, ബി ഡി ശര്‍­മ എ­ന്നി­വ­രെയും മ­ധ്യ­സ്ഥ­രാ­യി സ്വീ­ക­രി­ക്കാന്‍ ഒ­രു­ക്ക­മാ­ണെന്ന് കി­ഷന്‍­ജി പ­റ­യു­ന്നുണ്ട്.

മാ­വോ­യി­സ്­റ്റ് നേ­താ­വ് ആ­സാ­ദി­ന്റെ കൊ­ല­പാ­ത­ക­ത്തില്‍ ജു­ഡീ­ഷ്യല്‍ അ­ന്വേഷ­ണം ആ­വ­ശ്യ­മാ­ണെന്നും കി­ഷന്‍­ജി ആ­വ­ശ്യ­പ്പെ­ടുന്നു.

മാ­വോ­വാ­ദി നേ­താ­വ് ആ­സാ­ദി­നെ സൈന്യം വ്യാ­ജ ഏ­റ്റു­മു­ട്ട­ലി­ലൂടെ കൊ­ല­പ്പെ­ടു­ത്തിയ­ത് ശ­രി­യാ­യി­ല്ലെ­ന്ന തൃ­ണ­മൂല്‍ കോണ്‍­ഗ്ര­സ് നേ­താ­വ് മമ­താ ബാ­നര്‍­ജി­യു­ടെ പ്ര­സ്­താ­വ­ന വി­വാ­ദമാ­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് കി­ഷന്‍­ജി­യു­ടെ പ്ര­ഖ്യാ­പ­നം വ­ന്ന­തെന്ന­ത് ശ്ര­ദ്ധേ­യ­മാണ്. അ­തേ­സ­മ­യം ലാല്‍­ഡ­ഡ് റാ­ലി­യില്‍ താന്‍ പ­റ­ഞ്ഞ­കാ­ര്യ­ങ്ങ­ളില്‍ ഉ­റ­ച്ചു­നില്‍­ക്കു­ന്ന­താ­യി കേ­ന്ദ്ര റ­യില്‍­വേ മന്ത്രി മമ­താ ബാ­നര്‍­ജി വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.