കൊല്‍ക്കൊത്ത: തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കുകയാണെങ്കില്‍ സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പശ്ചിമ ബംഗാളിലെ മാവോവാദികള്‍ അറിയിച്ചു. പോലീസ് പിടികൂടിയ തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടയക്കുക, വ്യാജ ഏറ്റമുട്ടലുകള്‍ ഒഴിവാക്കുക, ഇത്തരം സംഭവങ്ങളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് മാവോവാദികള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം മാവോയിസ്റ്റ് വക്താവ് ഗോപാല്‍ജി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കുയായിരുന്നു. പോളിറ്റ്ബ്യൂറോ അംഗം സുഷീല്‍ റേ, ഷീലാ, അമിതാഭ് എന്നിവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ജാര്‍ഘണ്ഡ് മുഖ്യമന്ത്ര ിഷിബു സോറനില്‍ സമ്മര്‍ദമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ തോക്കിലൂടെ ചര്‍ച്ച നടത്താനാണ് ശ്രമിക്കുന്നതെന്നും റിലീസില്‍ ആരോപിക്കുന്നു.

Subscribe Us: