Categories

മാ­വോ­യി­സ്­റ്റു­കള്‍ കോണ്‍­ഗ്ര­സ്സ് നേ­താ­വി­നെ വ­ധിച്ചു

റാഞ്ചി: അഞ്ച് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ബന്ദ് ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ ആരംഭിച്ചു. ഝാര്‍ഖണ്ഡിലെ ഗര്‍ഹ്‌വയില്‍ കോണ്‍ഗ്രസ് നേതാവിനെ മാവോയിസ്റ്റുകള്‍ വധിച്ചു. ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപുരില്‍ നടന്ന ആക്രമണത്തില്‍ ജവാന് ഗുരുതരമായി പരിക്കേ­റ്റു. ആരംഭിച്ചു. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒറീസ, ഛത്തീസ്ഗഡ്, ബീഹാര്‍ എന്നി സംസ്ഥാനങ്ങളിലാണ് ബന്ദ്. ആക്രമണ സാധ്യത കണക്കിലെടുത്തത് മാവോയിസ്റ്റുകളുടെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അട്ടിമറി ശ്രമങ്ങള്‍ ഒഴിവാക്കാന്‍ റാഞ്ചി­ ഡല്‍ഹി സ്വര്‍ണ്ണജയന്തി എക്‌­സ്?പ്രസ്, റാഞ്ചി­ വാരണാസി ഇന്റര്‍സിറ്റി, സമ്പല്‍പൂര്‍­ വാരണാസി ഇന്റര്‍സിറ്റി എക്‌­സ്?പ്രസ് എന്നീ ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ട്. മാവോവാദികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലൂടെ രാത്രികാല ട്രെയിനുകള്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം ഓടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.