ചത്തീസ്ഗഡ്: മാവോയിസ്റ്റ് നേതാവ് ആസാദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദില്‍ പരക്കെ അക്രമം. ദണ്ടേവാഡയില്‍ മാവോയിസ്റ്റുകള്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യാ സഹോദരനെയും സഹായിയെയും കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒറീസയിലും ബിഹാറിലും പശ്ചിമബംഗാളിലും ബന്ദ് അക്രമത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഒറീസയില്‍ മാവോയിസ്റ്റുകള്‍ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപ്പൂരില്‍ സി പി ഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് മാവോയിസ്റ്റുകള്‍ തീവെച്ചു. അതിനിടെ മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ദല്‍ഹിയില്‍ 14 ന് നടക്കും.